എടപ്പാൾ : തവനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് അസംബ്ലി എടപ്പാൾ എമിറേറ്റ്സ് മാളിൽ നടന്നു. യൂത്ത് അസംബ്ലിയിൽ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ വി.കെ ഫൈസൽ ബാബു, യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഭാരവാഹികളുമായി സംവദിച്ചു.തവനൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വിപിഎ റഷീദ് അധ്യക്ഷത വഹിച്ചു.
തവനൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടിപി ഹൈദരലി യൂത്ത് അസംബ്ലി ഉദ്ഘാടനം ചെയ്തു.തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് സ്വാഗതം പറഞ്ഞു.ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ ഐപി ജലീൽ, കെ സി ശിഹാബ്, മുജീബ് പൂളക്കൽ, യൂനുസ് പാറപ്പുറം, ഹൈദർ ബിൻ മൊയ്തു, അയ്യൂബ് ആലുക്കൽ,ഇ പി അലി അഷ്കർ, പി കെ നാസിക്, സിപി ഷാനിബ്, ഷാഫി തണ്ടിലം, വികെഎ മജീദ്, സിദ്ദീഖ് മറവഞ്ചേരി, ജർസീഖ് കൂട്ടായി,കെ വി റസാഖ്,ഗഫൂർ കണ്ടനകം,ഹസൈനാർ നെല്ലിശ്ശേരി,റഫീക്ക് ചേകന്നൂർ,ഷാഫി അയിങ്കലം, ഷൗക്കത്ത് കുന്നത്ത്, പി സാദിഖ് അലി, ഷെഫീക്ക് കൂട്ടായി, ഹമീദ് കൈനിക്കര,ഷാനവാസ് തണ്ടിലം, സജീർ എം എം, നദീർ മംഗലം, ഏ വി നബീൽ, റാസിക് എം, കെപി കാദർഭാഷ, മുനീർ തൃപ്രങ്ങോട്, ബാദുഷ കണ്ടനകം, സാഹിർ മാണൂർ എന്നിവർ പ്രസംഗിച്ചു.