കേരള ജല അതോറിറ്റി പൊന്നാനി സബ് ഡിവിഷൻ ഓഫീസ് പരിധിയിൽ വരുന്ന വിവിധ പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും മറ്റുമായി വളണ്ടിയർമാരെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ പ്രതിദിനം 755/- രൂപ നിരക്കിൽ 179 ദിവസത്തേക്കാണ് നിയമനം.
ഐടിസി / ഐടിഐ സിവിൽ വിദ്യാഭ്യാസ യോഗ്യതയുള്ള (മിനിമം യോഗ്യത് പൊന്നാനി താലൂക്കിലെയും തിരൂർ ബ്ലോക്ക് പഞ്ചായത്തിലെയും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെയും സ്ഥിരം താമസക്കാർക്ക് അപേക്ഷിക്കാവുന്നതാണ്. ജലവിതരണ രംഗത്ത് പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. 04/01/2025 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഇതോടൊപ്പം നൽകുന്ന ഗൂഗിൾ ഷീറ്റ് പൂരിപ്പിച്ചോ നേരിട്ട് ഓഫീസിലോ ഉദ്യോഗാർത്ഥികൾക്ക് സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സൂക്ഷ്മപരിശോധന നടത്തി ചുരുക്കപ്പട്ടിക 07/01/2025 ന് കേരള ജല അതോറിറ്റിയുടെ പൊന്നാനി സബ് ഡിവിഷൻ, എടപ്പാൾ ഡിവിഷൻ ഓഫീസുകളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നതാണ്. ചുരുക്കപ്പട്ടികയിന്മേൽ ആക്ഷേപമുള്ള ഉദ്യോഗാർത്ഥികൾ 08/01/2025 ന് ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി പൊന്നാനി സബ് ഡിവിഷൻ ഓഫീസിൽ പരാതി നൽകേണ്ടതാണ്. നിശ്ചിത ലഭിക്കാത്ത പരാതികൾ പരിഗണിക്കുന്നതല്ല. സമയപരിധിക്കുള്ളിൽ
ഇത്തരത്തിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട അപേക്ഷകർ 09/01/2025 ന് വ്യാഴാഴ്ച രാവിലെ 10.30 നും വൈകുന്നേരം 04.00 മണിക്കും ഇടയിൽ കേരള ജല അതോറിറ്റി പൊന്നാനി സബ് ഡിവിഷൻ ഓഫീസിൽ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകേണ്ടതാണ്.
നിയമനം ജലജീവൻ പ്രവർത്തികൾക്കു വേണ്ടിയുള്ളതും താൽക്കാലികവുമാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ ഗൂഗിൾ ഷീറ്റ് ലിങ്ക് ചുവടെ ചേർക്കുന്നു.
https://forms.gle/9YDpm3Km26PeBfrM6