Breaking
Wed. Jul 22nd, 2026

അതിതീവ്ര മഴ: സ്‌കൂൾ അവധി പ്രഖ്യാപനം തലേ ദിവസം രാത്രി 10 മണിക്ക് മുമ്പെന്ന് കലക്ടർ

അതിതീവ്ര മഴ ഉണ്ടാകുന്ന സാഹചര്യത്തിൽ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത് സമയബന്ധിതമായി നടത്തുമെന്ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന...

അസ്ഥിരോഗ സർജറി ക്യാമ്പ് 25ന് എടപ്പാൾ നടുവട്ടം ഗെറ്റ് വെൽ ഹോസ്പിറ്റല്ലിൽ വെച്ച് നടക്കും

എടപ്പാൾ: നടുവട്ടം ഗെറ്റ് വെൽ ഹോസ്പിറ്റലും പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജും സംയുക്തമായി ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ പകൽ ഒന്നുവരെ...

എസ്എസ്എഫ് പൊന്നാനി ഡിവിഷൻ വിദ്യാർഥി അസംബ്ലി

എരമംഗലം : ലഹരി ഉപയോഗ വിപത്തിനെതിരേ വിദ്യാർഥി ബോധവത്‌കരണവുമായി സ്മാർട്ട്‌ കോർ അംഗങ്ങൾക്കായി എസ്എസ്എഫ് പൊന്നാനി ഡിവിഷൻ വിദ്യാർഥി അസംബ്ലി...

എ പ്ലസിന്റെ തിളക്കത്തിൽ ഇരട്ടകൾ

എടപ്പാൾ : സർക്കാർ വിദ്യാലയത്തിൽ പഠിച്ച് പാഠ്യേതര വിഷയങ്ങൾക്കൊപ്പം പഠനത്തിലും എപ്ലസ് നേടി മുന്നേറുകയാണ് തട്ടാൻപടിയിലെ ഈ ഇരട്ട സഹോദരങ്ങൾ. തട്ടാൻ...

ആറുവരിപ്പാത: മഴക്കാലത്തെ പേടിച്ച് വൃദ്ധദമ്പതിമാർ

കുറ്റിപ്പുറം : മഴക്കാലത്തെ ഭയന്ന് കുറ്റിപ്പുറത്തെ ആറുവരിപ്പാതയോരത്ത് വൃദ്ധദമ്പതിമാർ താമസിക്കുന്നുണ്ട്. കൈലാസ് ഓഡിറ്റോറിയത്തിനു സമീപം താമസിക്കുന്ന വയ്യാട്ട് പുത്തൻവീട്ടിൽ ദാമോദരനും...

ആരു കാണും ഈ ദുരിതം, ആരു പറയും മറുപടി ?

എടപ്പാൾ : ജനത്തിരക്കേറിയ എടപ്പാൾ ടൗണിൽ മേൽപ്പാലം പണിതപ്പോൾ ഹ്രസ്വദൂര ബസുകളടക്കമുള്ള വാഹനങ്ങൾക്കു പോകാൻ അവശേഷിച്ച മൂന്നരമീറ്റർ മാത്രം വീതിയുള്ള...

ബിയ്യം റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടർ തകർന്നു

പൊന്നാനി : ബിയ്യം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടർ തകർന്നു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ഷട്ടർ പൊട്ടിയതോടെ തടഞ്ഞുനിർത്തിയ ഉപ്പുവെള്ളം...

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കനക്കും. കാലവർഷം രണ്ടുദിവസത്തിനകം കേരള തീരം തൊടുമെന്നാണ് പ്രവചനം.മധ്യ കിഴക്കൻ അറബിക്കടലില്‍ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമർദ്ദം തീവ്രന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.കേരളത്തിലെ 12 ജില്ലകളില്‍ ഇന്ന് അതിശക്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും, മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ വടക്കൻ ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 26-ാം തീയതി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.കള്ളക്കടല്‍ ജാഗ്രതാ നിർദേശം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്നു രാത്രി 08.30 വരെ 0.5 മുതല്‍ 1.0 മീറ്റർ വരെയും കന്യാകുമാരി തീരത്ത്‌ 1.0 മുതല്‍ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. ഇന്നു മുതല്‍ മഴ കനക്കും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കനക്കും. കാലവർഷം രണ്ടുദിവസത്തിനകം കേരള തീരം തൊടുമെന്നാണ് പ്രവചനം.മധ്യ കിഴക്കൻ അറബിക്കടലില്‍ വടക്കൻ കർണാട-ഗോവ...

എസ് എസ് ൽ സി, സി ബി സ് ഇ പരീക്ഷകളിൽ വിജയിച്ചവരെ ലെസ്സൺ ഇന്റഗ്രേറ്റഡ് ക്യാമ്പസ്‌ അനുമോദിച്ചു

ചങ്ങരംകുളം:ഈ വർഷത്തെ എസ് എസ് ൽ സി പരീക്ഷയിൽ എട്ടും, അതിനു മുകളിലും എ പ്ലസ് നേടിയവരെയും, സി ബി...