Breaking
Mon. Aug 17th, 2026

കുഞ്ഞിനെ വാഹനമിടിച്ചു; രക്ഷപ്പെടുത്താന്‍ സഹായം അഭ്യർഥിച്ച് തെരുവുനായ

എടപ്പാൾ: വാഹനമിടിച്ച് അനക്കമില്ലാതെ കിടന്ന തന്‍റെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ തന്നാലാവും വിധം മനുഷ്യരോട് സഹായം അഭ്യർഥിച്ച തെരുവുനായ നൊമ്പരമാകുന്നു. എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ വിക്ടറി ഐടിഐക്ക് മുന്നിലായിരുന്നു ആരെയും വേദനിപ്പിക്കുന്ന ഈ കാഴ്ച.നാലുമാസം പ്രായമായ രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു കുഞ്ഞിനെ ലോറി തട്ടുകയായിരുന്നു. നടുറോഡിൽ വീണുകിടന്ന കുഞ്ഞിനെ നോക്കി നിസ്സഹായായി കുറെനേരം കരഞ്ഞ നായ കുഞ്ഞിനെ റോ‍ഡരികിലേക്കു കടിച്ച് വലിച്ചു മാറ്റി. തെരുവുനായയുടെ സങ്കടം കണ്ടുനിന്ന പല വഴിയാത്രക്കാരും കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Related Post

Leave a Reply

Your email address will not be published. Required fields are marked *