എരമംഗലം : ഹയർസെക്കൻഡറി പഠനത്തിന് സൗകര്യമൊരുക്കാൻ ജില്ലാപഞ്ചായത്ത് ഫണ്ട് ചെലവിട്ടു നിർമാണം പൂർത്തിയാക്കിയ പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പുതിയ കെട്ടിടം വിദ്യാർഥികൾക്കായി തുറന്നുകൊടുത്തു.
പുതിയ കെട്ടിടം ജില്ലാപഞ്ചായത്തംഗം എ.കെ. സുബൈർ ഉദ്‌ഘാടനംചെയ്‌തു. പി.ടി.എ. പ്രസിഡന്റ് കുമ്മിൽ ഷംസു അധ്യക്ഷതവഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്‌തഫ, വാർഡംഗം സൗദ അബ്ദുല്ല, വാലിയിൽ ഖലീൽ, പ്രിൻസിപ്പൽ വി.യു. ബഷീർ, പ്രഥമാധ്യാപിക കെ.വി. ഫാത്തിമ, എം.എ. ജയേന്ദ്രൻ, ഇ.കെ. ഇസ്‌മായിൽ, പി. മുജീബ്, പി.കെ. അബ്ദുല്ല എന്നിവർ പ്രസംഗിച്ചും.